Posts

“പുരാവൃത്തങ്ങളുടെ പ്രാധിനിത്യം ഭാഷ പാഠപുസ്തകത്തിൽ - ധാർമ്മിഷ്ഠനായരാധേയൻ , പെരുന്തച്ചൻ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള പഠനം “

സംഗ്രഹം കാലാനുവർത്തിയായി നിലകൊള്ളുന്ന  പുരാണങ്ങളും ഇതിഹാസങ്ങളും ഐതിഹ്യങ്ങളുമെല്ലാം  സജീവവായനയ്ക്ക്  ഉതകുന്ന തരത്തിൽ  നിലനിർത്തേണ്ടത് അനിവാര്യമാണ്. ഭാരതീയ സാഹിത്യ പാരമ്പര്യത്തിന്‍റെ സമ്പന്നതയുടെ അടയാളമായ മേൽകൃതികളുടെ  കാതൽ, ജാതി-വർഗ്ഗ-രാഷ്ട്രീയ ഭേതമന്യേ വായിക്കപ്പെടേണ്ടതുണ്ട് .അതുകൊണ്ടു തന്നെ നവീന തലമുറയ്ക്ക് പുരാണ സംബന്ധിയായ കൃതികൾ വായിക്കുവാനനും അവ പരിചയപ്പെടാനുമുള്ള അവസരം ഒരുക്കുകയാണ് വേണ്ടത് . കുട്ടികളെ ഇത്തരം ഗൗരവമേറിയ വായന മേഖലകളിലേക്ക് ക്ഷണിക്കുക എന്നത് തികച്ചും ക്ലേശകരമായ ഒരു ദൗത്യമാണ് . അതിനുള്ള  ആദ്യ പടിയായി  പാഠപുസ്തകങ്ങളിൽ മേൽ രചനകളുടെ ഭാഗങ്ങൾ നൽകികൊണ്ട് വിദ്യാർത്ഥികളിൽ അത്തരം കൃതികളുടെ സ്വഭാവവും രചന രീതിയും പരിചയപ്പെടുത്തുകയും വായനയോടുള്ള ജിജ്ഞാസ വളർത്തിയെടുക്കുകയുമാണ് വേണ്ടത് .                  ഭാഷാ പാഠപുസ്തകങ്ങളിൽ പുരാവൃത്തങ്ങളെ അടിസ്ഥാനമാക്കിയുള്ള പാഠഭാഗങ്ങൾ എങ്ങനെയെല്ലാം  ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നും വിദ്യാർത്ഥികളിലേക്ക് നൽകുന്ന മൂല്യങ്ങൾ എന്തെല്ലാമാണ്  എന്നുമുള്ള ഒരു അന്വേഷണമാണ് ഈ പഠനം. എട്ടാംതരം കേരളപാഠാവലിയിലെ കാലം ദർശിച്ച രസാനുഭൂതികൾ എന്ന ഏകകത്തിൽ നിന്നുമുള്ള